↑ Return to MODULE 4

WEB DESIGNING

വെബ് ഡിസൈനിംഗ്

വെബ്‌സൈറ്റ് – ഒരു വെബ്‌ സെർവറിൽ സൂക്ഷിച്ചിരിക്കുന്നതും ഇന്റർനെറ്റ് വഴി ഉപയോഗിക്കുവാൻ പറ്റുന്നതുമായ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതുമായ വെബ് താളുകൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ശബ്ദരേഖകൾ തുടങ്ങിയവയുടെ ശേഖരമാണ്‌ ഒരു വെബ്‌സൈറ്റ്.

വേള്‍ഡ് വൈഡ് വെബ്- എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നവിധത്തിലുള്ള എല്ലാ വെബ്‌സൈറ്റുകളുടേയും കൂട്ടത്തെ “വേൾഡ് വൈഡ് വെബ്” (World Wide Web) എന്ന് വിളിക്കുന്നു.

വെബ്ബൌസര്‍- വെബ്‌സൈറ്റിലെ വിവരങ്ങൾ ലഭിക്കുന്നതിന്‌ ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ട സോഫ്റ്റ്‌വെയർ ആണ്‌ വെബ് ബ്രൗസർ (ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല, ക്രോം ഇവ വെബ് ബ്രൌസര്‍ ആണ്)

വെബ് പേജ്-  (എക്സ്.)എച്ച്.ടി.എൽ ((X)HTML)  (ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്കപ് ലാംഗ്വേജ്) ഉപയോഗിച്ച് എഴുതപ്പെട്ടിരിക്കുന്ന ഡോക്യുമെന്റുകളാണ്‌ വെബ് താളുകൾ, ഇവ വെബ് സെർവറിൽ നിന്ന് ഉപയോക്താവിന്റെ വെബ് ബ്രൗസറിലേക്ക് എത്തിച്ച് പ്രദർശിപ്പിക്കുവാൻ സഹായിക്കുന്ന എച്ച്.ടി.ടി.പി. (HTTP) അല്ലെങ്കിൽ ചിലപ്പോൾ എച്ച്.ടി.ടി.പി. (HTTPS) എസ് എന്നീ പ്രോട്ടോകോളുകൾ വഴി ഉപയോഗിക്കാവുന്നവയാണ്‌.

വേൾഡ് വൈഡ് വെബ്ബിന് അനുയോജ്യമായ പ്രമാണങ്ങളും വെബ്താളുകളും നിർമ്മിക്കുവാനുള്ള ഒരു മാർക്കപ്പ് ഭാഷയാണ് എച്ച്.ടി.എം.എൽ . എച്.റ്റി.എം.എല്ലിന്റെ അഞ്ചാമത് അംഗീകൃത പതിപ്പാണ് ഇത്, ഇപ്പോഴും വികസനം നടക്കുന്നു.

എച്.റ്റി.എം.എൽ 5ൽ പല പുതിയ സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്, <video>, <audio>, <header>, <canvas> എന്നീ ഘടകങ്ങൾ പുതിയ പതിപ്പിന്റെ ഭാഗമാണ്, ഇത് കൂടാതെ എസ്.വി.ജി എച്.റ്റി.എം.എല്ലുമായി സമന്വയിപ്പിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള ചില സവിശേഷതകൾ മൂലം ദൃശ്യശ്രവ്യ ഉള്ളടക്കങ്ങളും മറ്റ് സചിത്ര ഉള്ളടക്കങ്ങളും പകർപ്പവകാശവുമുള്ള പ്ലഗ്ഗിനുകളോ എ.പി.ഐകളോ ഉപയോഗിക്കാതെ ബ്രൌസർ മാത്രമുപയോഗിച്ച് കൈകാര്യം ചെയ്യാൻ സാധിക്കും.

തുടരും………

 

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

error: Content is protected !!